കോയമ്പത്തൂർ: സായിബാബ കോളനിലിസ്യു മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർ സംഘടിപ്പിച്ച "ത്രില്ലോണം' പരിപാടി ഹൃദ്യമായി. മാവേലിവേഷവും അധ്യാപികമാരുടെ തിരുവാതിരക്കളിയുമെല്ലാം പരിപാടിയുടെ മാറ്റുകൂട്ടി. പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്ററും ചടങ്ങിൽ സന്നിഹിതരായി ആശംസകൾ നേർന്നു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു.